കോന്നി: കോഴഞ്ചേരി, കോന്നി താലൂക്കിലെ സഹകരണസംഘം ഭരണം കോ ഒാപ്പറേറ്റീവ് എംപ്ളോയീസ് യൂണിയൻ നേടി. പ്രസിഡന്റായി പി.ജി ഗോപകുമാറിനെ തിരഞ്ഞെടുത്തു. വള്ളിക്കോട് സർവീസ് സഹകരണബാങ്ക് സെക്രട്ടറിയും കോ ഒാപ്പറേറ്റീവ് എംപ്ളോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയുമാണ്. കെ.ആർ. റജി, ഗണേഷ് കുമാർ, ദിലീപ്, സുപ്രഭാ വി. നായർ എന്നിവർ എംപ്ളോയീസ് യൂണിയൻ പ്രതിനിധികളായും എം.പി രാജു, സന്തോഷ് കുമാർ, രഞ്ജിനി, മുംതാസ് എന്നിവർ എംപ്ളോയീസ് ഫ്രണ്ട് പ്രതിനിധികളായും തിരഞ്ഞെടുക്കപ്പെട്ടു.