boys
അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികവും യാത്രയയപ്പ് സമ്മേളനവും കാർട്ടൂണിസ്റ്റ് അഡ്വ: ജിതേഷ്ജി ഉദ്ഘാടനം ചെയ്യുന്നു

അടൂർ: അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികവും യാത്രയയപ്പ് സമ്മേളനവും കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അഡ്വ.കെ.ബി.രാജശേഖര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന സി.ടി. ശോശാമ്മ, ആർ. ജയകല എന്നിവരെ ആദരിച്ചു. പ്ലസ് വൺ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക് നേടിയ എസ്. അനുശ്രീ , സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവരെയും അനുമോദിച്ചു സ്കൂൾ വികസന സമിതി ചെയർമാൻ എ.പി.ജയൻ, പി.ടി.എ. വൈസ് പ്രസിഡന്റ് സുനിൽ മൂലയിൽ, എസ്.എം.സി. ചെയർമാൻ കെ.ഹരിപ്രസാദ്, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് തോമസ് ജോൺ മോളേത്ത്, സെക്രട്ടറി അടൂർ ശശാങ്കൻ, പ്രിൻസിപ്പൽ സജി വറുഗീസ്, പ്രധാനദ്ധ്യാപിക സന്തോഷ് റാണി, സീനിയർ അദ്ധ്യാപകൻ, പി. ആർ.ഗിരീഷ്, ജി രവീന്ദ്രകുറുപ്പ്, കണിമോൾ , ആർ. ദിലികുമാർ, കെ. എസ്. ശ്രീകല, ഡി.ഉദയൻപിള്ള ,ജോബി സെബാസ്റ്റ്യൻ ,സി.ജെ. ഉഷ എന്നിവർ പ്രസംഗിച്ചു. ജിതേഷ്ജിയുടെ വരയരങ്ങും നടന്നു.