അടൂർ : സമൂഹത്തിന് മാതൃകയായി ഡി.വൈ.എഫ്.ഐ വലിയകുളം യൂണിറ്റ് വൈസ് പ്രസിഡന്റ് ബിബിൻ. തന്റെ ഓട്ടോറിക്ഷയിൽ കിടന്നു കിട്ടിയ പേഴ്സും പണവും മറ്റു രേഖകളും പന്തളം വെട്ടിയാർ ഭാഗത്തുള്ള ഉടമസ്ഥയെ കണ്ടെത്തി ബിബിൻ തിരികെ നൽകി കഴിഞ്ഞ വ്യാഴാഴ്ച മരിതുംമൂട് പള്ളിയിൽ പോയ യുവതിയുടേതായിരുന്നു പേഴ്‌സ്. അടൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർമാരായ ധന്യ, മനീഷ്, ഡി. വൈ. എഫ്. ഐ മേഖലാ സെക്രട്ടറി പ്രശാന്ത്, മേഖലാ ട്രഷറർ രഞ്ജിത് മേഖലാ കമ്മിറ്റി അംഗം അരുൺ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യുതിയുടെ പിതാവ് ബാബുവിന് കൈമാറി