26-mlpy-book-fair

മല്ലപ്പള്ളി :ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയുടെ എജ്യു ഫെസ്റ്റ് പുസ്തകമേളയുടെ രണ്ടാംദിനം നടന്ന പ്രതിഭാ സംഗമം മുൻ എം.എൽ.എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. സമിതി വൈസ് ചെയർമാൻ ജേക്കബ് എം.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജിനോയ് ജോർജ് പ്രസംഗിച്ചു.വിവിധ ഇനങ്ങളിൽ പ്രതിഭ തെളിയിച്ച ജോയൽ എബി മാമ്മൻ, ഗ്രീഷ്മ രാജേഷ്‌കുമാർ, ആർദ്ര മേരി ആൽഫാ, അലീന ലിനോയ്, ഐറിൻ സാറാ തോമസ്, എം.ആദിത്യ, മാളവിക വിജയൻ, ഫെബിന ഫിനോസ്, നയന സൂസൻ ഫിലിപ്പ് എന്നിവരെ അനുമോദിച്ചു.