 
പത്തനംതിട്ട : നഗരസഭ നാലാം വാർഡിൽ നവീകരിച്ച ഹോമിയോ ആശുപത്രിയുടെ ഉദ്ഘാടനം ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരലി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.ആർ.അജിത് കുമാർ, ജെറി അലക്സ്, ഇന്ദിരമണിയമ്മ, വാർഡ് കൗൺസിലർ സി.കെ.അർജുനൻ, മെഡിക്കൽ ഓഫീസർ ഡോ.ശ്രീലേഖ തുടങ്ങിയവർ സംസാരിച്ചു.