കുറ്റൂർ ചൊരിയംപാറയിൽ രഘുവിന്റെ വീട്ടിലെ കുടിവെള്ള ടാങ്ക് നശിപ്പിച്ച നിലയിൽ
തിരുവല്ല: കുറ്റൂരിലെ ഉയർന്ന പ്രദേശമായ ചൊരിയംപാറയിലെ താമസിക്കുന്ന രഘുവിന്റെ വീട്ടിലെ കുടിവെള്ള ടാങ്ക് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. വീടിന്റെ മുൻവശത്ത് ടാപ്പും തകർത്തിട്ടുണ്ട്. തിരുവല്ല പൊലീസിൽ പരാതി നൽകി.