തിരുവല്ല: ജവഹർ ബാലമഞ്ച് പെരിങ്ങര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു്ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ സത്യനാരായണൻ, സൂര്യ ലക്ഷ്മി,അഭിനവ് പി വി,ലയ മറിയം നൈനാൻ എന്നിവർ ജേതാക്കളായി. വിജയികൾക്ക് ഹെഡ് മിസ്ട്രസ്മാരായ ഷമീമ എസ്.എൽ, റെറ്റി ചെറിയാൻ എന്നിവർ സമ്മാനം നൽകി. എബ്രഹാം മന്ത്രയിൽ, ആർ.ഭാസി, സജി കാനേകാട് എന്നിവർ സംസാരിച്ചു.