മല്ലപ്പള്ളി: കോട്ടങ്ങൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെൻഡർ റിസോഴ്‌സ് സെന്ററിന്റെ രണ്ടാം വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫിന്റെ അദ്ധ്യക്ഷതയിൽ മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനംചെയ്തു. മുൻ വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മിഷൻ കോഡിനേറ്റർ ആദിലാ. എസ് കുടുംബശ്രീയുടെ ചരിത്രരചനയായ 'നിറക്കൂട്ട് ' പ്രകാശനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല ബീവി, പഞ്ചായത്ത് അംഗങ്ങളായ ജോളി ജോസഫ് , കരുണാകരൻ കെ.ആർ, ദീപ്തി ദാമോദരൻ , അഞ്ജു സദാനന്ദൻ, അഞ്ജലി കെ.പി, ജസീല സിറാജ് ,നീന മാത്യു, അമ്മിണി രാജപ്പൻ, കുടുംബശ്രീ ഡി. എം .സി ബിന്ദു രേഖ ,സി.ഡി.എസ് ചെയർപേഴ്‌സൺ സിന്ധു സി .കെ, കമ്മ്യൂണിറ്റി കൗൺസിലർ സൂസി ജോസഫ്, സി.ഡി.എസ് അക്കൗണ്ടന്റ് ടീസാ മേരി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.