പ്രമാടം: നേതാജി ഹയർ സെക്കൻഡറി സ്‌കൂൾ 75 ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. വയലാർ ശരത്ചന്ദ്ര വർമ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് ഫാ.ജിജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ സ്‌കൂൾ സ്ഥാപക അനുസ്മരണവും എസ്.എൻ ട്രസ്റ്റ് എക്‌സിക്യുട്ടീവ് അംഗവും പത്തനംതിട്ട യൂണിയൻ പ്രസിഡന്റുമായ കെ.പത്മകുമാർ സുഭാഷ് ചന്ദ്രബോസ് അനുസ്മരണവും നടത്തി. പുരസ്‌കാരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി വിതരണം ചെയ്തു.
പ്രമാടം ഗവ.എൽ.പി.എസ് പ്രഥമാദ്ധ്യാപിക ഡി.വൽസല, കെ.പ്രകാശ് കുമാർ, യമുന സുഭാഷ്, സുനു ജോൺ, ലക്ഷ്മി ആർ.നായർ, അശ്വിൻ പി.അരുൺ, ഡോ.ആർ. സുനിൽകുമാർ, എൻ.എസ്.അജൻ പിള്ള എന്നിവർ പ്രസംഗിച്ചു.