റാന്നി: ക്ഷേത്രമേൽശാന്തി വീടിനുള്ളിൽ മരിച്ച നിലയിൽ. പുതുശ്ശേരിമല ചെറുവള്ളിക്കാവ് ദേവീക്ഷേത്ര മേൽശാന്തി പാലാ പെരുമ്പുഴ ഇല്ലത്ത് നാരായണൻ നമ്പൂതിരി (62)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചേ മുക്കാലോടെ ക്ഷേത്രത്തിനടുത്തുള്ള താമസ സ്ഥലത്താണ് മൃതദേഹം കണ്ടത്. ക്ഷേത്രത്തിൽ എത്താൻ വൈകിയതോടെ ക്ഷേത്രം കഴകം മുരളീധരൻ നായർ തിരക്കി വീട്ടിലെത്തിയപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ഗീത കഴിഞ്ഞദിവസം സ്വദേശമായ പാലായിലേക്ക് പോയിരുന്നു ഒന്നര വർഷമായി ഇദ്ദേഹം ഈ ക്ഷേത്രത്തിലെ മേൽശാന്തിയാണ് 'മക്കൾ:ആരഭി ശർമ്മ,ആഭിരശർമ്മ . മരുമക്കൾ ശ്രീരാജ് ,പ്രഭുൽലാൽ: സംസ്കാരം പിന്നീട്