കോന്നി: കിണറ്റിലെ മോട്ടോർ വലിച്ച് കരയ്ക്ക് കയറ്റുന്നതിനിടെ കിണറിന്റെ തൂണുകളും ബിമും ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. അതിരുങ്കൽ കണ്ണനിൽക്കുന്നതിൽ ജോർജുകുട്ടി (60) ആണ് മരിച്ചത്. വീടിനു സമീപവാസിയുടെ കിണറ്റിലെ മോട്ടോർ കപ്പിയും കയറും ഉപയോഗിച്ച് വലിച്ചുകയറ്റുന്നതിനിടെ കിണറിന്റെ തൂണുകളും ബീമും ഇടിഞ്ഞ് കിണറ്റിൽ നിൽക്കുകയായിരുന്ന ജോർജുകുട്ടിയുടെ ശരീരത്തിൽ വീഴുകയായിരുന്നു. പരിക്കേറ്റ ജോർജുകുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.