ponkala

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 594 പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രത്തിൽ ദേവീ നടയിൽ മകര പൊങ്കാല അർപ്പിച്ചു. എസ്.എൻ.ഡി.പി.യോഗം യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് ഭണ്ഡാര അടുപ്പിലേക്ക് ദീപം പകർന്നു. ക്ഷേത്രം മേൽശാന്തി ഗൗരിശങ്കരം റെജിമോൻ ശാന്തി സഹകാർമ്മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് ദേവരാജൻ എൻ.വി, സെക്രട്ടറി സുധീഷ് ഡി, വൈസ് പ്രസിഡന്റ് സുബി വി.എസ്, യൂണിയൻ കമ്മിറ്റിയംഗം ജിത്ത് എന്നിവർ സംസാരിച്ചു