
തിരുവല്ല: കടപ്ര പഞ്ചായത്തിൽ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ നടത്തി. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിഷാഅശോകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനിൽകുമാർ കരട് പദ്ധതിരേഖ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോബിൻ പരുമലയ്ക്ക് നൽകി പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി വർഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.രാജേശ്വരി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂസമ്മ പൗലോസ്, അഞ്ജുഷ, സോജിത് എസ്, ജോമോൻ കുരുവിള,ജോർജ് തോമസ്, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ശിവദാസ് യു.പണിക്കർ, പ്രൊഫ. കെ.വി.സുരേന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.