25-mlpy-book-fair

മല്ലപ്പള്ളി : സാംസ്​കാരിക കേരളത്തിൽ പൊതുഇടങ്ങൾ കുറഞ്ഞുവരുന്നതായി നിയമസഭാ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്​കാരിക സമിതിയുടെ എട്ടാമത് ജില്ലാ പുസ്തകമേള ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ചെയർമാൻ സുരേഷ് ചെറുകര അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ്, എസ്.വിദ്യാമോൾ, പ്രൊഫ.ജേക്കബ് എം.എബ്രഹാം, അഡ്വ.ജിനോയ് ജോർജ്, കുഞ്ഞു കോശി പോൾ, വി.ജ്യോതിഷ് ബാബു, എബി മേക്കരിങ്ങാട്ട്, രാജേഷ് ജി.നായർ, ചെറിയാൻ മണ്ണഞ്ചേരി, ബെൻസി അലക്‌​സ് തുടങ്ങിയവർ പ്രസംഗിച്ചു.
മല്ലപ്പള്ളി പാലത്തിന് സമീപമുള്ള യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ ഹാളിലാണ് പുസ്തകമേള.