rep

പത്തനംതിട്ട : രാജ്യത്തിന്റെ എഴുപത്തി അഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷം ഇന്ന് രാവിലെ 8ന് ജില്ലാ സ്‌റ്റേഡിയത്തിൽ ആരംഭിക്കും. 8.50ന് ജില്ലാ പൊലീസ് മേധാവിയും 8.55ന് ജില്ലാ കളക്ടറും സ്റ്റേഡിയത്തിലെത്തും. ചടങ്ങിൽ മുഖ്യഅതിഥിയായി എത്തുന്ന മന്ത്രി വീണാ ജോർജ്ജ് 9ന് ദേശീയ പതാക ഉയർത്തും. തുടർന്ന് ദേശീയഗാനം ആലപിക്കും. 9.15ന് പരേഡ് മാർച്ച് പാസ്റ്റും, 9.30ന് റിപ്പബ്ലിക് ദിന സന്ദേശവും നൽകും. 9.40ന് സാംസ്‌കാരിക പരിപാടി, 10ന് സമ്മാനദാനം, 10.10ന് ദേശീയഗാനം എന്നിവ നടക്കും.