ചെങ്ങന്നൂർ: കേരളത്തിൽ സ്വാതന്ത്ര്യ സമരജ്വാല ഉയർന്നിട്ടുള്ള സ്ഥലങ്ങളിൽ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഉചിതമായ സ്മാരകങ്ങൾ നിർമ്മിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂരിൽ സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷിയായ കുടിലിന്റെ ജോർജ്ജിന്റെ പേരിലുള്ള സ്വാതന്ത്ര്യ സമര സ്തൂപം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡ് അങ്കണത്തിൽ നടന്ന യോഗത്തിൽ മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി ലോഗോ പ്രകാശനം ചെയ്തു.
സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ. മായ റിപ്പോർട്ട് അവതരിപ്പിച്ചു.
മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, മാത്യൂസ് മാർ തിമഥിയോസ് മെത്രാപ്പോലീത്ത, മിനി ആന്റണി, പി.എസ് പ്രിയദർശൻ, എസ്എൻ.ഡി.പി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ സുനിൽ പരമേശ്വരൻ, കെ.പി.എം.എസ് യൂണിയൻ പ്രസിഡന്റ് കെ.കെ പ്രസാദ്, വിശ്വകർമ്മ താലൂക്ക് യൂണിയൻ സെക്രട്ടറി എ.സി രഘു, ടി.ജോൺ സഖറിയ, രാജൻ കണ്ണാട്ട്, രമണിക സന്തോഷ്, മനീഷ് കീഴാമഠത്തിൽ, കെ.എം സലിം, എം.എച്ച് റഷീദ്, ഒ.എസ് ഉണ്ണികൃഷ്ണൻ, എം.ശശികുമാർ, ജി.വിവേക്, മാന്നാർ അബ്ദുൾ ലത്തീഫ്, പി.ഡി ശശിധരൻ, അഡ്വ.ആർ സന്ദീപ്, ഗിരീഷ് ഇലഞ്ഞിമേൽ, ജേക്കബ് തോമസ് അരികുപുറം, പ്രമോദ് കാരയ്ക്കാട് എന്നിവർ സംസാരിച്ചു.