 
കൊറ്റനാട് : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃന്ദാവനം, ഇന്ദിരാഭവനിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് പണിക്കർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കൊറ്റനാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആശിഷ് പാലയ്ക്കാമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് കുമാർ ചരളയിൽ, ശോശാമ്മ തോമസ്, എൻ. സുഗതൻ, ബിന്ദു സജി, ഷിബു കൂടത്തിനാലിൽ, എം.സി റോയ്, സനോഷ് കവുങ്കൽ, പാപ്പച്ചൻ നീറോപ്ലാക്കൽ, മോനാച്ചൻ മേപ്പ്രത്ത്, ഒ.സി. മാത്യു, ശാരങ്കധരൻ, ജോസ് പുന്തലമലയിൽ, മോഹൻ കുറ്റിക്കണ്ടതിൽ, ജോസ് കൊറ്റനാട്, അച്ചൻകുഞ്ഞ് പോരുന്നല്ലൂർ, ശ്രീവിദ്യ രാജേഷ്, ജോബിൻ കോട്ടയിൽ, സനോജ് കൊറ്റനാട്, സജി , മത്തായിക്കുട്ടി എന്നിവർ സംസാരിച്ചു.