
ചെങ്ങന്നൂർ : കാരയ്ക്കാട് പള്ളിപ്പടിയിൽ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. യൂണിറ്റ് ക്യാപ്റ്റൻ പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുളക്കുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാമോഹൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്റ് ക്യാപ്റ്റൻ സി.എസ്.ഉണ്ണിത്താൻ, അരീക്കര സഹകരണ ബാങ്ക് പ്രസിഡന്റ് ഭാസുരംഗൻ, സെക്രട്ടറി മഞ്ജു, വൈസ് പ്രസിഡന്റ് മാത്യൂ സാമുവേൽ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ അരങ്ങേറി. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.