
പത്തനംതിട്ട : റിപ്പബ്ലിക് ദിനത്തിൽ സുപ്രീംകോടതിയിലെ ആദ്യവനിതാ ജഡ്ജിയും തമിഴ്‌നാടിന്റെ മുൻ ഗവർണറുമായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവിയുടെ വിയോഗത്തിൽ അനുസ്മരണം രേഖപ്പെടുത്തി മന്ത്രി വീണാ ജോർജ് . 2023ന്റെ വലിയ നഷ്ടമാണ് ജസ്റ്റിസ് ഫാത്തിമ ബീവി.
രാജ്യത്തിന്റെ ചരിത്രത്തിൽ നിയമരംഗത്തിലുൾപ്പടെ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ച ജസ്റ്റിസ് ഫാത്തിമാ ബീവിക്ക് 2023 ൽ സർക്കാർ കേരളപ്രഭ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ആ മന്ത്രിസഭയിലുണ്ടായിരുന്നുവെന്നുള്ളത് വ്യക്തിപരമായി അഭിമാനമുണ്ടെന്നും അവർ പറഞ്ഞു. വൈകിയെങ്കിലും രാജ്യം പത്മഭൂഷൺ നൽകി ജസ്റ്റിസ് ഫാത്തിമ ബീവിയെ ആദരിച്ചതിലെ സന്തോഷവും അവർ പങ്കുവച്ചു. 2025 ൽ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കെ.കെ.നായരുടെ പേരിലുള്ള ഈ സ്റ്റേഡിയത്തിൽ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, ജില്ലാ കളക്ടർ എ.ഷിബു, ജില്ലാ പൊലീസ് മേധാവി വി.അജിത്ത്, എ.ഡി.എം ബി.രാധാകൃഷ്ണൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, പത്തനംതിട്ട നഗരസഭാ കൗൺസിലർമാർ, പൊലീസ്, റവന്യു ഉൾപ്പെടെ വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.