
പത്തനംതിട്ട : മുണ്ടുകോട്ടക്കൽ ജംഗ്ഷനിലെ ഓടകൾ താഴ്ത്തി സ്ലാബ് ഇട്ടു അപകടസാദ്ധ്യത ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായി. ഓടയ്ക്ക് ആഴം കൂട്ടാതെയാണ് ഇപ്പോൾ നിർമാണം നടക്കുന്നത്. മേൽനോട്ടത്തിന് ഉദ്യോഗസ്ഥരില്ല. കരാറുകാർക്ക് ഇഷ്ടമുള്ള രീതിയിലാണ് പണികൾ നടക്കുന്നത്. റീബിൽഡ് പദ്ധതിപ്രകാരം മരാമത്ത് വകുപ്പ് നടത്തുന്ന നവീകരണ പദ്ധതിയാണിത്. മാസങ്ങളായി പണികൾ ഇഴഞ്ഞുനീങ്ങുകയാണ്. ഇളകി കിടക്കുന്ന മെറ്റൽ തെറിച്ചു വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പരാതി പറഞ്ഞാൽ അധികൃതർ ശ്രദ്ധിക്കാറില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
"ഓടകൾക്ക് വേണ്ടത്ര ആഴമില്ലാത്തതിനാലും കലുങ്കുകൾ അടഞ്ഞു കിടക്കുന്നതിനാലും വെള്ളം ഒഴുകിപോകില്ല. ഇത് പരിഹരിച്ചു കൊണ്ട് എത്രയും വേഗം മരാമത്തു പണികൾ പൂർത്തീകരിക്കണം"
ആൻസി തോമസ്,
വാർഡ് കൗൺസിലർ
"മുണ്ടുകോട്ടക്കലെ പൊതുടാപ്പ് അടിയന്തരമായി പുന:സ്ഥാപിച്ചു മരാമത്തു പണികൾ ത്വരിതപെടുത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം."
സജി കെ സൈമൺ
മുൻസ്ഥിര സമിതി അദ്ധ്യക്ഷൻ
പത്തനംതിട്ട നഗരസഭ