
വി.കോട്ടയം : എസ്.എൻ.ഡി.പി യോഗം വി.കോട്ടയം പടിഞ്ഞാറുഭാഗം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 30ന് നടക്കും. രാവിലെ അഞ്ചിന് ഗുരുപൂജ, ശാന്തിഹവനം, അഷ്ടദ്രവ്യമഹാഗണപതിഹോമം, 7.45ന് പതാക ഉയർത്തൽ, എട്ടിന് കലശപൂജ, 9ന് വിശേഷാൽ ഗുരുപൂജ, പത്തിന് സ്വാമി ധർമ്മ ചൈതന്യയുടെ പഠനക്ളാസ്, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് അഞ്ചിന് ജപം, 5.30ന് ഗുരുപുഷ്പാഞ്ജലി, 6.30ന് ദീപാരാധന, സമൂഹപ്രാർത്ഥന, സ്വാമി ഗുരുപ്രകാശത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ സത്സംഗം, എട്ടിന് ഭജനാമൃതം.