
പത്തനംതിട്ട : കുടുംബശ്രീ ആരംഭിച്ച നേച്ചേഴ്‌സ് ഫ്രഷ് കിയോസ്‌ക്കുകളുടെ ജില്ലാതല ഉദ്ഘാടനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. വാർഡ് അംഗം ബി.പ്രസാദ് കുമാർ അദ്ധ്യക്ഷതവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്.ആദില പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി.വിദ്യാധര പണിക്കർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ ജ്യോതികുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജില്ലാ പ്രോഗ്രാം മാനേജർമാരായ സുഹാന ബീഗം, എസ്.സുചിത്ര, ബ്ലോക്ക് കോ ഓഡിനേറ്റർ എ.ആശ, സി.ഡി.എസ് ചെയർപേഴ്‌സൺ രാജി പ്രസാദ്, മെമ്പർ സെക്രട്ടറി അജിത്ത്, സി.ഡി.എസ് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.