kanal

പത്തനംതിട്ട: ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനൽ കർമ്മ പദ്ധതിയുടെ ബോധവത്ക്കരണം നാഷണൽ സർവീസ് സ്‌കീമിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. കാതോലിക്കേറ്ര് കോളജ് പ്രിൻസിപ്പൽ ഡോ.സിന്ധു ജോൺസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതശിശു വികസന ഓഫീസർ യു.അബ്ദുൾ ബാരി മുഖ്യപ്രഭാഷണം നടത്തി. ദിശ ഡയറക്ടർ അഡ്വ.എം.ബി.ദിലീപ് കുമാർ ലിംഗ നീതി സമത്വം, ജൻഡർ റിലേഷൻ എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നയിച്ചു. എൻ.എസ്.എസ് പ്രോഗ്രം ഓഫീസർ ഡോ.ഗോകുൽ ജി.നായർ, ആൻസി സാം, സി.ഡബ്ലു.എഫ് ഡോക്ടർ അമല മാത്യു എന്നിവർ പ്രസംഗിച്ചു.