
തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കലാകേളി പദ്ധതിയുടെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. നിരണം ഗ്രാമപഞ്ചായത്തിലെ പെൺപെരുമ ഗ്രൂപ്പിനാണ് ബ്ലോക്ക് പദ്ധതിയിൽ വാദ്യോപകരണങ്ങൾ വാങ്ങി നൽകിയത്. വൈസ് പ്രസിഡന്റ് ബിനിൽകുമാർ അദ്ധ്യക്ഷനായി. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, നിരണം പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രവി, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സോമൻ താമരച്ചാലിൽ, മറിയാമ്മ ഏബ്രഹാം, മെമ്പർമാരായ ചന്ദ്രലേഖ, വിജി നൈനാൻ, രാജു പുളിമ്പള്ളിൽ, ജിനു തോമ്പുംകുഴി, അനീഷ്, പട്ടികജാതി വികസന ഓഫീസർ ഫിലിപ്പ് കെ.മാത്യു എന്നിവർ സംസാരിച്ചു.