ഏഴംകുളം : പുതുമല കാർഷിക വികസന കർഷക സാമൂഹ്യക്ഷേമ സഹകരണ സംഘം നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിട്ട ഒരു കോടി രൂപ സമാഹരിച്ചു. നിക്ഷേപക സംഗമം സി. പി. എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനം നിലനിൽക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും ദേശസാൽകൃത ബാങ്കുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഉദയഭാനു പറഞ്ഞു. സംഘം വൈസ് പ്രസിഡന്റ് ബിജു ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. സംഘം അദ്ധ്യക്ഷൻ ബാബു ജോൺ, കുഞ്ഞമ്മ കോശി എന്നിവർ സംസാരിച്ചു