തിരുവല്ല: എക്യൂമെനിക്കൽ ക്ലർജി ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ നടന്ന സഭൈക്യവാര പ്രാർത്ഥന സമാപിച്ചു. മാർത്തോമാ സഭ വികാരി ജനറൽ റവ.ഡോ.ജോർജ് മാത്യു സന്ദേശം നൽകി. പ്രസിഡന്റ്‌ ഫാ.മാത്യു പുനകുളം, സെക്രട്ടറി ഫാ.കോശി ഫിലിപ്പ്, ട്രഷറർ ഫാ.മാത്യു വർഗീസ്, ജോ.സെക്രട്ടറി ഫാ.റെജി മാത്യു, ഫാ.രാജു തോമസ്, ഫാ.ഷിബി വർഗീസ്, ഫാ. വർഗീസ് ചാമക്കാലയിൽ, ഫാ.കെ.എം.മാത്യു, ഫാ.ഫിലിപ്പ് മാത്യു, ഫാ.ചെറിയാൻ കക്കുഴി, ഫാ.സിറിൽ പട്ടാശേരിൽ, ഫാ.ജോബിൻ മാമ്മൻ, ഫാ.അലക്സ്‌, ഫാ.മൈക്കിൾ എന്നിവർ പ്രസംഗിച്ചു. ഹോളിസ്പിരിറ്റ്, ബസീലിയൻ, ബദനി സന്യാസിനി സമൂഹങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.