
തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്ര സന്നിധിയിൽ മാർച്ച് 31 മുതൽ ഏപ്രിൽ 11 വരെ നടക്കുന്ന 40-ാമത് അഖിലഭാരത മഹാസത്രത്തിന്റെ പ്രധാന സംയോജകരായ മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 3ന് ഏറങ്കാവ് ഭഗവതി ക്ഷേത്ര ഒാഡിറ്റോറിയത്തിൽ മാതൃസംഗമം നടക്കും. മാതൃസമിതി ചെയർപേഴ്സൺ പ്രൊഫ.ആർ.ഷൈലജയുടെ അദ്ധ്യക്ഷതയിൽ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ടാനന്ദ ഗിരി ഭദ്രദീപ പ്രകാശനം നടത്തും. ഗുരുവായൂർ ഭാഗവതസത്ര സമിതി ജനറൽ സെക്രട്ടറി റ്റി.ജി.പത്മനാഭൻ നായർ മുഖ്യപ്രഭാഷണം നടത്തും. സത്ര നിർവ്വഹണ സമിതി ചെയർമാൻ അഡ്വ റ്റി.കെ.ശ്രീധരൻ നമ്പൂതിരി പ്രസംഗിക്കും.