അടൂർ: ചേന്നമ്പള്ളിൽ ശ്രീ ഭദ്രാ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം 30ന് കൊടിയേറി ഫെബ്രുവരി 6ന് ആറാട്ടോടെ സമാപിക്കും. 30ന് രാവിലെ 5.30ന് മഹാഗണപതി ഹോമം, 8.30 മുതൽ അഖണ്ഡനാമജപം, 12.30 മുതൽ കൊടിയേറ്റ് സദ്യ വൈകിട്ട് 5ന് മേജർ സെറ്റ് പഞ്ചവാദ്യം. 7.15ന് കണ്ഠര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽകൊടിയേറ്റ്, 7.45 മുതൽ ഹരിപ്പാട് ശ്രീ രാധേയം ഭജൻസ് അവതരിപ്പിക്കുന്ന നാമജപലഹരി . 31ന് രാവിലെ 6.30 മുതൽ വിശേഷാൽ പൂജകൾ, 8മുതൽ ഭാഗവത പാരായണം. രാത്രി 7 മുതൽ നാമാർച്ചന . ഫെബ്രുവരി 1ന് രാവിലെ 8 മുതൽ നാരായണീയ പാരായണം, 1മുതൽ സംഗീത സദസ്. 2ന് വൈകിട്ട് 6.45 മുതൽ ആദ്ധ്യാത്മിക പ്രഭാഷണം . 7.30 മുതൽ സൗന്ദര്യലഹരിപാരായണം, 3 ന് രാത്രി 7 മുതൽ ഗാനമേള. 4ന് രാത്രി 7 മുതൽ നൃത്തനൃത്യങ്ങൾ. 5ന് രാവിലെ 10.30 മുതൽ ഉത്സവബലി, ഉച്ചക്ക് 12.30 ന് ഉത്സവബലി ദർശനം, 7 മുതൽ നൃത്തഗ്രാം നൃത്ത നിലാവ്, രാത്രി 9.45ന് പള്ളിവേട്ട . 6ന് വൈകിട്ട് 3.30ന് ആറാട്ട് എഴുന്നെള്ളിപ്പ്, രാത്രി 8.30ന് കൊടിയിറക്ക്, 8.45 മുതൽ ഗാനമേള