
കോന്നി : മൈലപ്ര കുടുംബരോഗ്യകേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ
നിർമ്മാണോദ്ഘാടനം ആന്റോ ആന്റണി എം.പിയും അഡ്വ. കെ. യു. ജനീഷ്‌കുമാർ എം.എൽ.എയും ചേർന്ന് നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി. അമ്പിളി, വൈസ് പ്രസിഡന്റ് നീതു ചാർളി, മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, വൈസ് പ്രസിഡന്റ് മാത്യു വർഗീസ് , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതാകുമാരി, ജില്ലാ പ്രോജക്ട് മാനേജർ ഡോ. എസ്. ശ്രീകുമാർ, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. അംജിത്ത് രാജീവൻ, തുടങ്ങിയവർ പങ്കെടുത്തു.