ഇലന്തൂർ: ശ്രീനാരായണമംഗലം ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 11.20ന് തന്ത്രി ടി.വി രതീഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. ഉച്ചയ്ക്ക് കൊടിയേറ്റ് സദ്യ . ഉത്സവത്തോടനുബന്ധിച്ച് പതിവുപൂജകൾക്ക് പുറമെ എല്ലാ ദിവസവും അന്നദാനം മൂന്നാം ഉത്‌സവ ദിവസം രാവിലെ നാരായണീയം എന്നിവ നടക്കും. നാലാം ഉത്‌സവ ദിനമായ 31ന് വൈകിട്ട് സോപാന സംഗീതം, രാത്രി 7.45ന് ഭജന, ഫെബ്രുവരി ഒന്നിന് രാവിലെ 11ന് സർപ്പപൂജ, ഉച്ചയ്ക്ക് 12ന് ഓട്ടൻതുള്ളൽ, വൈകിട്ട് 6ന് കളയ്ക്കാട്ട് കാവിലേക്ക് എഴുന്നെള്ളി. രണ്ടിന് വൈകിട്ട് 5ന് ഗണപതിക്ഷേത്രത്തിൽ നിന്നും (ഇലന്തൂർപേട്ട) പേട്ടഎഴുന്നെള്ളിപ്പ് , വലിയ കാണിക്ക, രാത്രി 8ന് ഭക്തിഗാനസുധ എന്നിവ നടക്കും. ഉത്സവത്തിന്റെ സമാപന ദിനമായ മൂന്നിന് വൈകിട്ട് 4.30ന് ആറാട്ട് എഴുന്നെള്ളത്ത് കുറുന്താറ്റിൽ കൊട്ടാരത്തിൽ നിന്ന് ആരംഭിച്ച് ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് സേവ, വലിയ കാണിക്ക, രാത്രി 10ന് നൃത്തനാടകം എന്നിവ നടക്കും.