
തിരുവല്ല: ജസ്റ്റീസ് ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് ശുപാർശകൾ നടപ്പാക്കുക, ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിഷയത്തിൽ സുപ്രീംകോടതിയിൽ നല്കിയ കേസിൽ നിന്ന് സർക്കാർ പിന്മാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ തിരുമേനിമാരും വൈദികരും അത്മായരും ഉൾപ്പെടുന്ന ക്രൈസ്തവ അവകാശ സംരക്ഷണ നീതിയാത്ര ഇന്ന് രാവിലെ 9ന് തിരുവല്ല എസ്.സി.എസ് കവാടത്തിൽ ഡോ.തിയൊഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം വരെ കാൽനടയായി പോകുന്ന നീതിയാത്ര ഫെബ്രുവരി 9ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമാപിക്കും.