
പത്തനംതിട്ട : പി.ഡി.പി ആറന്മുള നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സംഗമം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ഹക്കീം പമ്മം ഉദ്ഘാടനം ചെയ്തു. ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. ഭരണഘടനയുടെ ആമുഖം മണ്ഡലം വൈസ് പ്രസിഡന്റ് പി.ജി.പ്രസന്ന വായിച്ചു. തുടർന്ന് ഭരണഘടനയുടെ ആമുഖം മിനി സിവിൽ സ്റ്റേഷന്റെ മുന്നിൽ സ്ഥാപിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഷീജ അസീസ്, അഷറഫ് മുരുപ്പിൽ, ലൈല ബീവി, മണ്ഡലം നേതാക്കളായ ഷൈജ ഷാജഹാൻ, ഷെബിൻ, സി.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.