കോന്നി: കേരളത്തിന്റെ സാമൂഹിക പരിഷ്കരണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ നവോത്ഥന നായകരിൽ പ്രധാന പങ്ക് വഹിച്ചത് ശ്രീനാരായണ ഗുരുദേവൻ ആയിരുന്നുവെന്നും മറ്റു പുരോഗമന, രാഷ്ട്രീയ , ജനാധിപത്യ, പ്രസ്ഥാങ്ങളും നൽകിയ സംഭാവനകളും വിസ്മരിക്കാൻ കഴിയുകയില്ലന്നും എല്ലാ ജനവിഭാഗങ്ങൾക്കും തുല്യ നീതിയെന്ന ആശയം ഉയർത്തി നടത്തിയ വലിയ പ്രക്ഷോഭം ആയിരുന്നു സി .കേശവൻ നേതൃത്വം നൽകിയ നിവർത്തന പ്രക്ഷോഭമെന്നും എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 4677 -ാം കുമ്മണ്ണൂർ ശാഖയിലെ പ്രതിഷ്ഠാ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ കൗൺസിലർ പി.സലിംകുമാർ, മൈക്രോ ഫൈനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, വനിത സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരള പുരുഷോത്തമൻ, ശാഖാ സെക്രട്ടറി ബിജു കുമ്മണ്ണൂർ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ഷീജ ബിജോയി, സെക്രട്ടറി രമാദേവി എന്നിവർ സംസാരിച്ചു.