 
കോന്നി: കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ രാഷ്ട്രീയ കക്ഷികൾക്ക് പങ്കില്ലെന്ന് മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു. കോന്നി ഹൈന്ദവ സേവാസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന 16 -ാമത് കോന്നി ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ അഞ്ചുകുഴി പഞ്ച തീർത്ഥപരാശക്തി ദേവസ്ഥാനം രക്ഷാധികാരി ഡോ.ജി. ജയചന്ദ്രരാജ് അദ്ധ്യക്ഷത വഹിച്ചു. സ്വാമിനി വിദ്യാനന്ദപുരി മാതാ ഹൈന്ദവ സേവാസമിതി രക്ഷാധികാരി വി.കെ.ഗോപിനാഥൻനായർ എന്നിവർ സംസാരിച്ചു. സമ്മേളനം ഇന്നലെ സമാപിച്ചു.