മല്ലപ്പള്ളി : കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫ് അംഗം ഗീത ശ്രീകുമാർ തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ ധാരണ പ്രകാരം പ്രസിഡന്റ് സൂസൻ തോംസൺ രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഗീതാ ശ്രീകുമാറിന് ഏഴ് വോട്ടും എൽ.ഡി.എഫ് സ്ഥാനർത്ഥി മനുബായി മോഹന് 4 വോട്ടും ലഭിച്ചു. ഒരു എൽ.ഡി.എഫ് അംഗം വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ബി.ജെ.പി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. തിരുവല്ല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ടി.കെ പ്രദീപ് കുമാർ വരണാധികാരിയായിരുന്നു. കക്ഷിനില യു.ഡി.എഫ് 7, എൽ.ഡി.എഫ് 5 ബി.ജെ.പി 2.
അനുമോദിച്ചു
മല്ലപ്പള്ളി : കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗീത ശ്രീകുമാറിനെ അനുമോദിച്ചു. വൈസ് പ്രസിഡന്റ് ചെറിയൻ മണ്ണഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. റെജി തോമസ്, മനുഭായ് മോഹൻ, സൂസൻ തോംസൺ, എബി മേക്കരിങ്ങാട്ട്, സുരേഷ് സ്രാമ്പിക്കൽ, സതീഷ് കല്ലൂപ്പാറ, മനു റ്റി.റ്റി, സുരേഷ് ബാബു പാലാഴി, രതീഷ് പീറ്റർ, പി ജ്യോതി, ഇ കെ സോമൻ, റെജി ചാക്കോ, കെ ജി സാബു, ബെൻസി അലക്‌സ്, സഞ്ചു കല്ലൂപ്പാറ, മോളിക്കുട്ടി ഷാജി, ജോളി റെജി, കുഞ്ഞുമോൾ കുര്യമാക്കോസ്, പീയൂഷ് ചെറിയാൻ, പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.