
കോന്നി : പത്തനാപുരം ഗാന്ധിഭവന്റെ ശാഖയായ കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ റിപ്പബ്ലിക് ദിനാഘോഷവും സ്നേഹപ്രയാണം ആയിരം ദിനങ്ങൾ പദ്ധതി ഒരു വർഷം പൂർത്തീകരിച്ചതിന്റെ ആഘോഷവും കെ.യു.ജനീഷ്‌കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ് അദ്ധ്യക്ഷത വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, സ്വാമി പ്രകാശരൂപ ജ്ഞാനതപസ്വി, പി.കെ.ഋഷികേശ്, സുനിൽ വർഗീസ് ആന്റണി, ആനന്ദവല്ലിയമ്മ, ബി.ഹരിദാസ്, അനിൽ ചന്ദ്രശേഖർ, മധുസൂദനൻപിള്ള, ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ്.എസ്, ഷിജോ വകയാർ എന്നിവർ സംസാരിച്ചു. കോന്നി എൻ.എസ്.എസ്, എസ്.എൻ.ഡി.പി യോഗം കോളേജുകളിലെ എൻ.എസ്.എസ് വാളണ്ടിയർമാരും അദ്ധ്യാപകരും പങ്കെടുത്തു.