28-anto

മല്ലപ്പള്ളി : ചെങ്ങരൂർ ​- പുതുശ്ശേരി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. കല്ലൂപ്പാറ പഞ്ചായത്ത്​ ആക്ടിംഗ് പ്രസിഡന്റ്​ ചെറിയാൻ മണ്ണാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്​ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജ്ഞാനമണി മോഹനൻ, പഞ്ചായത്ത്​ അംഗങ്ങളായ എബി മേക്കരിങ്ങാട്ട്, റെജി ചാക്കോ, സൂസൻ തോംസൺ, പി എം ജി എസ് വൈ ഓവർസിയർ ശരണ്യ, ദിപുരാജ് കല്ലോലിക്കൽ, ബൈജി ചെള്ളേട്ട്, സി.ജെ.സെബാസ്റ്റ്യൻ, വർഗീസ് മാമ്മൂട്ടിൽ, അനിൽ തോമസ്, സോമനാഥൻ നായർ, സണ്ണി കടവുമണ്ണിൽ, ഷിജി, സാനോ ചെറിയാൻ, പൊന്നച്ചൻ ചെള്ളേട്ട്, സതീഷ്, വി.ജി.ഓമനക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.