
കോന്നി : സി.പി.ഐ കോന്നി മണ്ഡലം ജനറൽബോഡി യോഗം സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്തു. കോന്നി മണ്ഡലം സെക്രട്ടറി കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആർ.ഗോപിനാഥൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി, കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ.ദീപകുമാർ, ജില്ലാ കൗൺസി അംഗങ്ങളായ സുമതി നരേന്ദ്രൻ, വിജയ വിൽസൺ, കോന്നി ലോക്കൽ കമ്മറ്റി സെക്രട്ടറി സി.ജെ.റെജി തുടങ്ങിയവർ സംസാരിച്ചു.