28-adoor-gopala
കോന്നി ഫെസ്റ്റിലെ ദൃശ്യവിസ്മയത്തിന്റെ മലയാളി ഫ്രെയിം എന്ന സാംസ്‌ക്കാരിക സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : ജന്മനാടുമായി ഏറ്റവും അടുത്ത ആത്മബന്ധമുള്ള സ്ഥലമായ കോന്നിയിൽ ആദ്യമായി എത്തുവാൻ കോന്നി ഫെസ്റ്റ് കാരണമായി, ഇവിടുന്നു കിട്ടിയ സ്‌നേഹവും ആദരവും ഹൃദയത്തിൽ സൂക്ഷിക്കും : - അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾക്ക് നിറഞ്ഞ കൈയടി. കോന്നി ഫെസ്റ്റിലെ ദൃശ്യവിസ്മയത്തിന്റെ മലയാളി ഫ്രെയിം എന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, സിനിമ താരം പ്രീത രാജേന്ദ്രൻ, ദീനാമ്മ റോയി, എസ്.സന്തോഷ് കുമാർ, എലിസബത്ത് അബു, അനിസാബു, എസ്.വി.പ്രസന്നകുമാർ, റോജി എബ്രഹാം, ബിനു കെ സാം, ബിനുമോൻ ഗോവിന്ദ്, അരുൺ കുമാർ, രാജീവ് മള്ളൂർ, പ്രവീൺ പ്ലാവിളയിൽ, ഹാരിസ് സൈമൺ, ചിത്ര രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.