കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി പൂവൻപാറയിൽ ആന്റോ ആന്റണി എം.പി യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജിഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. എസ്. സന്തോഷ് കുമാർ, പ്രവീൺ പ്ലാവിളയിൽ, ഐവാൻ വകയാർ, രല്ലു പി രാജു, ഷാജി വഞ്ചിപ്പാറ, വർഗീസ് പൂവൻപാറ, റോയി ജോർജ്ജ്, അഭിലാഷ് .വി എന്നിവർ പ്രസംഗിച്ചു.