പത്തനംതിട്ട: കേരളാ സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 75-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ സമീപത്തുള്ള യുദ്ധസ്മാരകത്തിൽ മുനിസിപ്പൽ കൗൺസിലർമാരുടെയും യൂണിറ്റ് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ മുനിസിപ്പൽ യൂണിറ്റ് പ്രസിഡന്റ് വി. ജെ. തോമസും മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈനും ചേർന്ന് പുഷ്പ ചക്രം സമർപ്പിച്ചു. പുഷ്പാർച്ചന നടത്തി.മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. തുടർന്ന് സെക്രട്ടറി പി. ഡി. അശോകൻ ദേശീയ പതാക ഉയർത്തി. വിമുക്തഭട ഭവനിൽ യൂണിറ്റ് പ്രസിഡന്റ് വി. ജെ. തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പി. കെ. ആനന്ദൻ കുട്ടി, പി. ഡി. അശോകൻ, പി.ടി. ബാബു, എം. എം. ശാമുവൽ, സി. കെ. സോമരാജൻ, പി. ഇ. സലിം മുതലായവർ സംസാരിച്ചു.