കൊടുമൺ : മഹാമത്മ ജനസേവന കേന്ദ്രം കുളത്തിനാൽ ജീവകാരുണ്യ ഗ്രാമത്തിലെ അഗതികളെ സാക്ഷിയാക്കി സുരഭിയും രതീഷും ജീവിതത്തിലേക്ക്. മഹാത്മജനസേവന കേന്ദ്രത്തിലെ സംഗീത അദ്ധ്യാപിക അടൂർ പന്നിവിഴ വിളയിൽ തെക്കേപ്പുരയിൽ സോമന്റെയും സുനിതയുടെയും മകൾ സുരഭിയും ആലപ്പുഴ താമരക്കുളം പുളിവിളയിൽ കിഴക്കേമുറി വീട്ടിൽ രവിയുടെയും സുശീലയുടെയും മകൻ രതീഷുമാണ് അഗതികളുടെ മുന്നിൽ വിവാഹിതരായത്.
കലാമണ്ഡലത്തിൽ നിന്ന് സംഗീത ബിരുദം നേടിയ സുരഭി മൂന്ന് വർഷമായി മഹാത്മയിലെ കുടുംബാംഗങ്ങളെയും പ്രവർത്തകരെയും കുട്ടികളെയും സംഗീതം പഠിപ്പിക്കുകയാണ്. തന്റെ വിവാഹം മഹാത്മയിൽ നടത്തണമെന്ന ആഗ്രഹം ചെയർമാൻ രാജേഷ് തിരുവല്ലയെ അറിയിച്ചതിനെ തുടർന്ന് കുളത്തിനാൽ മഹാത്മ ഗ്രാമത്തിൽ കതിർമണ്ഡപം ഒരുക്കുകയായിരുന്നു.