പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയിൽ പ്രസിഡന്റ് ഡോ.ടി.വി.മുരളീധരൻ പിള്ള ദേശീയ പതാക ഉയർത്തി. ''ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ'' എന്ന വിഷയത്തിൽ നടന്ന സെമിനാർ പന്തളം നഗരസഭ കൗൺസിലർ രത്‌നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ.വി.സതീഷ് കുമാർ വിഷയം അവതരപ്പിച്ചു. കെ.ഡി.ശശീധരൻ, കെ.എച്ച്.ഷിജു ,കെ.ഡി.വിശ്വംഭരൻ, ഉണ്ണികൃഷ്ണൻ, കബൂർ റാവുത്തർ, എം.ബീന, വർഗീസ് മാത്യൂ, എ.അഞ്ജു എന്നിവർ സംസാരിച്ചു.