പന്തളം : മങ്ങാരം ഗവ.യു.പി സ്‌കൂളിൽ റിപ്പബ്ലിക് ദിനാഘോഷം സ്‌കൂൾ മനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ കെ.എച്ച്.ഷിജു ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ജിജി റാണി അദ്ധ്യക്ഷയായിരുന്നു. അദ്ധ്യാപകരായ വിഭു നാരായണൻ, റഹ്മത്ത് നവാസ്, കൃഷ്ണാംബിക, വീണാഗോപിനാഥ്, രേഖ, എസ്.ദിവ്യ, നിഷ എസ്.റഹ്മാൻ, നിരുപമ, ആശ, ബിന്ദു, ആതിര, ആനന്ദവല്ലി, ഷംസിയ, സ്‌കൂൾ ലീഡർ ഭഗത് ലാൽ എന്നിവർ സംസാരിച്ചു.