അടൂർ : മഹാരാഷ്ട്രയിലെ ചാന്ത്രപ്പൂരിൽ നടന്ന ദേശീയ സ്ക്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 4×100 മീറ്റർ റിലേയിൽ കേരളത്തിന് വേണ്ടി സ്വർണ്ണം നേടിയ ടീമിന്റെ ഭാഗമായിരുന്ന പത്തനംതിട്ടയുടെ അഭിമാനമായ സ്നേഹ മറിയം വിൽസൺ, അമാനിക .എച്ച് എന്നീ സുവർണ്ണ താരങ്ങൾക്ക് കേരള പ്രവാസി അസോസിയേഷന്റെപേരിൽ അടൂർ ഇന്ദ്രപ്രസ്ഥാ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് തോമസ് പുളിനിൽക്കുന്നതിൽ,സെക്രട്ടറി സുനിൽ തെങ്ങമം, നാഷണൽ കൗൺസിൽ മെമ്പർ ഷെഹീൻ ഖാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ അനുമോദിച്ചു.