
അടൂർ : മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ പരമാദ്ധ്യക്ഷൻ മാത്യൂസ് ദ്വിതിയൻ കാതോലിക്കാബാവ തിരുമേനിയെ കുറിച്ച് അടൂർ സെന്റ് സിറിൽസ് കോളേജ് മുൻ പ്രിൻസിപ്പലും കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ ഡോ.വർഗീസ് പേരയിൽ എഴുതിയ 'സ്നേഹത്തിന്റെ മന്ദഹാസം' എന്ന പുസ്തകം കാതോലിക്കാ ബാവാ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മന് നൽകി നിർവഹിച്ചു. മെത്രാപ്പോലീത്തമാരായ ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, എബ്രഹാം മാർ എപ്പിഫാനിയോസ്, യാക്കോബ് മാർ യൂലിയോസ്, ശാസ്താംകോട്ട ആശ്രമം മാനേജർ ഫാദർ സാം ജി എന്നിവരും പങ്കെടുത്തു.