പന്തളം: മങ്ങാരം ഗവ.യു .പി .എസ് സ്‌കൂൾ 87 ബാച്ച് പ്രതീക്ഷയുടെ നേതൃത്വത്തിൽ സ്കൂളിൽ ഫർണീച്ചറുകൾ നൽകി . ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സുനീതാ വേണു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.വി ശ്രീദേവി, പ്രോഗ്രാം ചെയർമാൻ സോളമൻ വരവുകാലായിൽ, ഇ.മുഹമ്മദ് ഷാ, എ.ഗിരിജകുമാരി, ബിനു കരണ്ടയിൽ, രാജേഷ് പാറ്റൂർ, എം. ബി .ബിനുകുമാർ, ഉഷാകുമാരി, വത്സല , ശ്രീകല കെ. ജിജി റാണി, ശ്രീജ ശ്രീധർ, അശോകൻ പാറക്കൽ, ബെന്നി തരകന്റെ തെക്കേതിൽ, പുഷ്പ, അമീർ ജാൻ, കെ .എച്ച് ഷിജു എന്നിവർ പ്രസംഗിച്ചു.