ചെങ്ങന്നൂർ: എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎ - എൽ.എൽ.ബി ഓണേഴ്സിൽ ഫസ്റ്റ്ക്ലാസ് നേടിയ ശ്രീലക്ഷ്മി ബാബുവിനെ ബി.ജെ.പി ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ പൊന്നാട അണിയിച്ചു. വാർഡ് മെമ്പർ പി.ജി പ്രിജിലിയ, ബൂത്ത് പ്രസിഡന്റ് പ്രദീപ് കുമാർ, കെ.കെ മധു, രാധാകൃഷ്ണൻ, അനന്തു, അഭിനവ് തുടങ്ങിയവർ പങ്കെടുത്തു. മുളക്കുഴ മാവുനിൽക്കുന്നതിൽ എം.ജി ബാബുവിന്റേയും ഓമനയുടേയും മകളാണ്.