കോന്നി: ലോകം അക്ഷരം എന്തെന്ന് അറിയും മുമ്പേ വേദം എഴുതിയ സംസ്‌കൃതിയെ നിന്ദിക്കുന്നതിന് പിന്നിൽ ആസൂത്രിതമായ പരിശ്രമം ഉണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല പറഞ്ഞു. കോന്നി ഹിന്ദുമത സമ്മേളനത്തിന് രണ്ടാം ദിവസം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅവർ. മതം നോക്കി കഴുത്തുവെട്ടിയവരെ സ്വാതന്ത്ര്യ സമര പോരാളികൾ ആയി വാഴ്ത്തുന്നതായി ശശികല കുറ്റപ്പെടുത്തി. കോന്നി സേവാകേന്ദ്രം ചെയർമാൻ സി.എസ്. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മൂല്യാധിഷ്ഠിത കുടുംബം എന്ന വിഷയത്തിൽ പ്രൊഫ.സരിത അയ്യർ പ്രഭാഷണം നടത്തി. മിനി ഹരികുമാർ മാതൃശക്തി സംഗമം നയിച്ചു. യുവജന സദസിന് ജയസൂര്യൻ പാലാ നേതൃത്വം നൽകി. ഹൈന്ദവ സേവാ സമിതി ജനറൽ സെക്രട്ടറി ആനന്ദ്. കെ നായർ സ്വാഗതവും സെക്രട്ടറി വിഷ്ണു മോഹൻ നന്ദിയും പറഞ്ഞു.