കോന്നി : കാറുമായി കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ച യുവാവ് മരിച്ചു. ഉപ്പുതറ പ്ലാപ്പറമ്പിൽ വില്യം പി.ജോണിന്റെ മകൻ ടോണി ജോ വില്യം (32) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.30ന് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി എലിയറക്കൽ ജംഗ്ഷന് സമീപത്തെ ശാന്തി തിയേറ്ററിന് എതിർവശത്താണ് അപകടം. വകയാറിൽ നിന്ന് കോന്നിക്ക് ബൈക്കിൽ വരികയായിരുന്ന ടോണി മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വകയാറിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. നിറുത്താതെ പോയ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അന്വേഷണം തുടങ്ങി. മാതാവ് : ബെറ്റി വില്യം, ഭാര്യ: അഖില.